ഇംറാൻ ഖാ​െൻറ രാജി ആവശ്യപ്പെട്ട്​ പാകിസ്​താനിൽ കൂറ്റൻ ആസാദി റാലി

ഇസ്​ലാമാബാദ്​: പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാ​ൻ സർക്കാറി​​െൻറ രാജി ആവശ്യ​െപ്പട്ട്​ ഇസ്​ലാമാബാദിൽ പടുകൂറ്റൻ ആസാദി റാലി. മൗലാന ഫസലുർ റഹ്​മാ​​െൻറ ജംഇയ്യത്ത്​ ഉലമായെ ഇസ്​ലാമി​​െൻറ നേതൃത്വത്തിലാണ് പ്രതിപക്ഷ​ റാലി​.

ഞായറാഴ്​ച കറാച്ചിയിൽ നിന്ന്​ ത​ുടങ്ങിയ റാലി ബുധനാഴ്​ച ലാഹോർ പിന്നിട്ട്​, വ്യാഴാഴ്​ച രാത്രിയോടെയാണ്​ ഇസ്​ലാമാബാദി​െലത്തിയത്​. പ്രതിപക്ഷ പാർട്ടികൾ ചേർന്നെടുത്ത തീരുമാനപ്രകാരമാണ്​ റാലി നടന്നത്​. തങ്ങളുടെ ആവശ്യങ്ങൾ ജംഇയ്യത്ത്​ ഉലമായെ ഇസ്​ലാം അധ്യക്ഷൻ മൗലാന ഫസലുർ റഹ്​മാ​ൻ ഇന്ന്​ അവതരിപ്പിച്ചേക്കും​.

രാവിലെ പാകിസ്​താൻ പീപ്പിൾസ്​ പാർട്ടി(പി.പി.പി) ചെയർമാൻ ബിലാവൽ ഭൂ​ട്ടോ സർദാരി റാലിയെ അഭിസംബോധന ചെയ്​ത്​ സംസാരിച്ചു. അധികാരത്തിൽ നിന്ന്​ ഒഴിയാനു​ള്ള സമയമായെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാന്​ വ്യക്തമായ സന്ദേശം നൽകാനാണ്​​ മുഴ​ുവൻ പ്രതിപക്ഷ കക്ഷികളും ഒരു കുടക്കീഴിൽ അണിനിരന്നതെന്ന്​ ബിലാവൽ ഭൂ​ട്ടോ സർദാരി പറഞ്ഞു.

ഇംറാൻ ഖാൻ ഒരു പാവയാണ്​. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടേയും അദ്ദേഹത്തെ തെരഞ്ഞെടുത്തവരുടേയും മുമ്പിൽ തല ക​ുനിക്കാൻ രാജ്യം തയ്യാറല്ല. അധികാരത്തി​​െൻറ കേന്ദ്രം സർക്കാറല്ലെന്നും ജനങ്ങളാണെന്നും അദ്ദേഹംവ്യക്തമാക്കി.


Tags:    
News Summary - Azadi March’ to demand Imran Khan’s resignation reaches Islamabad -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.