മുസ്ലിം വിരുദ്ധ പരാമർശം; ആസ്ട്രേലിയൻ സെനറ്റർക്ക് പത്രസമ്മേളനത്തിനിടെ മുട്ടയടി

ന്യൂസിലാൻഡിലെ പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് മോശം പ്രസ്താവന നടത്തിയ ആസ്ട്രേലിയൻ സെനറ്റർക്ക് യുവാവിൻെറ മു ട്ടയേറ്. ക്യൂൻസ് ലാൻഡ് സെനറ്ററും വലതുപക്ഷ നേതാവുമായ ഫ്രേസർ ആനിങ് ആണ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതിന് പ്രത ിഷേധം നേരിട്ടത്.


മെൽബണിൽ പത്രസമ്മേളനത്തിനിെട 17 വയസ്സുകാരൻ ആനിങിൻെറ തലയിൽ ഒരു മുട്ട അടിച്ച് പൊട്ടിക്കുകയായിരുന്നു. ഇതേ തുടർന്ന് ദേഷ്യത്തിലായ സെനറ്റർ യുവാവിനെ അടിച്ചു. ഇതിനകം സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് പേരെയും പിടിച്ചുമാറ്റി. കുട്ടിയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. രാജ്യത്ത് മുസ്ലിം കുടിയേറ്റത്തിൻെറ ഫലമാണ് ആക്രമണം നടന്നതെന്നാണ് ഇയാൾ പ്രസ്താവിച്ചത്.

Tags:    
News Summary - Australian senator faces censure for anti-immigration stance- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.