ആസ്ട്രേലിയ: കാട്ടുതീ കൈകാര്യം ചെയ്തതിലെ വീഴ്ച സമ്മതിച്ച് പ്രധാനമന്ത്രി

സിഡ്നി: ആസ്ട്രേലിയയെ സാരമായി ബാധിച്ച കാട്ടുതീ (ബുഷ് ഫയർ) ഫലപ്രദമായി നേരിടുന്നതിൽ വീഴ്ചവന്നതായി സമ്മതിച്ച് പ് രധാനമന്ത്രി സ്കോട്ട് മോറിസൺ. കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന ്നുവെന്ന് അദ്ദേഹം പറഞ്ഞു. കാട്ടുതീ നേരിടുന്നതിൽ സർക്കാർ പരാജയമാണെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രിയുടെ ഏറ്റുപറച്ചിൽ.

കഴിഞ്ഞ ആഴ്ച ന്യൂ സൗത് വെയിൽസിലെയും വിക്ടോറിയയിലെയും ദുരിത ബാധിത പ്രദേശങ്ങളിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയെ ജനങ്ങൾ തടഞ്ഞ സംഭവമുണ്ടായിരുന്നു.

അതിന് മുമ്പ് കാട്ടുതീ രൂക്ഷമായ സാഹചര്യത്തിൽ ഹവായി ദ്വീപിലേക്ക് മോറിസൺ വിനോദയാത്ര നടത്തിയതും വ്യാപക വിമർശനം നേരിട്ടിരുന്നു. തുടർന്ന് യാത്ര വെട്ടിച്ചുരുക്കി അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കേണ്ടിവന്നിരുന്നു.

സെപ്റ്റംബർ മാസം മുതൽ ആകെ 28 പേരാണ് കാട്ടുതീയിൽ മരിച്ചത്. ആയിരക്കണക്കിന് വീടുകളും തീയിൽ നശിച്ചു. ആകെ 50 കോടി ജീവികൾക്ക് നാശം സംഭവിച്ചതായാണ് സിഡ്നി സർവകലാശാലയിലെ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

ചൂടുകൂടിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് ആസ്ട്രേലിയയിൽ കാട്ടുതീക്ക് കാരണമാകുന്നത്. വരും ആഴ്ചയിൽ അവസ്ഥ കൂടുതൽ രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജഞർ മുന്നറിയിപ്പ് നൽകുന്നത്.

Tags:    
News Summary - Australia fires: PM admits mistakes in handling of crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.