പെർത്ത്: കാട്ടുതീയിൽ ഒറ്റപ്പെട്ട ആസ്ട്രേലിയയുടെ തെക്കുകിഴക്കൻ തീരത്തുള്ള കട ലോര നഗരങ്ങളിലുള്ളവരെ സഹായിക്കാൻ നാവികസേന കപ്പലുകളും സൈനികവിമാനങ്ങളും അയച് ചു. രാജ്യത്തിെൻറ മറ്റു ഭാഗങ്ങളുമായി ഒറ്റപ്പെട്ടുകിടക്കുന്നവർക്ക് കുടിവെള്ളം, ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കളുമായി സൈനിക കപ്പലുകൾ തിരിച്ചു.
കാട്ടുതീ പടർന്ന ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച മുതൽ ഇതുവരെയായി ഏഴുപേരാണ് മരിച്ചത്. മരിച്ചവരിലൊരാൾ അഗ്നിശമന ജീവനക്കാരനാണ്. കടലോരപട്ടണമായ മാലകൂട്ടയിൽ ശക്തമായ കാറ്റിൽ വീടുകളിലേക്ക് തീപിടിച്ചേക്കുമെന്ന് ഭയന്ന് 4000ത്തോളം പേർ ബീച്ചിൽ അഭയം തേടിയിരിക്കുകയാണ്.
കാറുകളും ഗ്യാസ് സ്റ്റേഷനുകളുമെല്ലാം ദുരിതാശ്വാസകേന്ദ്രമാക്കി അവിടെ ജനം തങ്ങുകയാണ്. ചൊവ്വാഴ്ച വൈകീട്ട് കാറ്റിെൻറ ഗതി മാറുംമുമ്പ് ഒട്ടേറെ വീടുകൾക്ക് തീപിടിച്ചു. മാലകൂട്ടയിലേക്ക് ആസ്ട്രേലിയൻ പ്രതിരോധസേന തിരിച്ചതായി വിക്ടോറിയയിലെ അടിയന്തര വിഭാഗം കമീഷണർ ആൻഡ്രൂ ക്രിസ്പ് പറഞ്ഞു. ഹെലികോപ്ടർ വഴി കൂടുതൽ അഗ്നിശമന ഉദ്യോഗസ്ഥരെ അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.