ആൻഡമാൻ ദ്വീപിലെ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റ് യു.എസ് പൗരൻ കൊല്ലപ്പെട്ടു

പോർട്ട് ബ്ലെയർ: ആൻഡമാൻ ദ്വീപ സമൂഹത്തിലെ പ്രാകൃത വർഗക്കാരായ സ​​​​​െൻറിൻലെസിൻെറ അമ്പേറ്റ് അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടു. ജോൺ അല്ലൻ ചൗ എന്നയാളാണ് കൊല്ലപ്പട്ടത്. ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

മിഷനറി പ്രവർത്തകനായ ചൗ ക്രിസ്തുമത പ്രചാരണത്തിന് വേണ്ടിയാണ് നിരോധിത ദ്വീപിലേക്ക് യാത്ര തിരിച്ചത്. ഇതിന് മുമ്പ് അഞ്ച് തവണയോളം അദ്ദേഹം ആൻഡമാൻ നിക്കോബാർ ദ്വീപ് സന്ദർശിച്ചിട്ടുണ്ട്. ആരും പോകാത്ത ഈ ദ്വീപിലേക്ക് യാത്ര ചെയ്യുന്നതിനായി ചോ പരിശ്രമത്തിലായിരുന്നു. അഞ്ചു ദിവസം മുമ്പ് ഒരു മത്സ്യത്തൊഴിലാളിയുടെ സഹായത്തോടെയാണ് ചൗ ദ്വീപിലേക്ക് പുറപ്പെട്ടത്.


പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ പ്രാകൃത ജീവിതം നയിക്കുന്നവരാണ് ഈ ആദിമ ഗോത്രവർഗ്ഗക്കാർ. 50ഒാളം പേരാണ് ദ്വീപിലുള്ളത്. ആധുനിക ലോകത്തെക്കുറിച്ച് ധാരണയില്ലാത്തവരാണിവർ. പുറത്തുനിന്നുള്ളവർ ദ്വീപിലേക്ക് വരുന്നത് ഇവർ ഇത്തരത്തിൽ തടയും.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇവരെ സംരക്ഷിക്കുന്നതാണ് ഇന്ത്യൻ നിയമം. ദ്വീപുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല. അവരുമായി ബന്ധപ്പെടുന്നതും ദ്വീപിലേക്ക് പ്രവേശിക്കുന്നതും ഇവരുടെ വിഡിയോ ചിത്രീകരിക്കുന്നതും നിയമവിരുദ്ധമാണ്.

Tags:    
News Summary - American killed on Andaman island home to uncontacted people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.