ജറൂസലം: 50 വയസ്സിൽ താഴെയുള്ളവരെ മസ്ജിദുൽ അഖ്സയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടും ഇസ്രായേൽ ഉപേക്ഷിച്ചു. നടപടിയെത്തുടർന്ന് വെള്ളിയാഴ്ച കനത്ത പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം നൽകിയിരിക്കുന്നത്. നിയന്ത്രണം നീക്കിയതോടെ ആയിരക്കണക്കിന് ഫലസ്തീനികൾ പള്ളിയിൽ പ്രവേശിച്ച് പ്രാർഥന നടത്തി. പതിനായിരത്തിലേറെ ആളുകൾ വെള്ളിയാഴ്ച തന്നെ പള്ളിയിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്. അതിനിടെ ജറൂസലമിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞദിവസവും ഫലസ്തീനികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ബത്ലഹേമിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിക്കുകയും ചെയ്തു. ഇതിനകം പ്രതിഷേധക്കാർക്കെതിരായ സൈനിക നടപടിയിൽ 225 പേർക്ക് പരിക്കേറ്റതായി ഫലസ്തീനിയൻ റെഡ്ക്രോസ് അറിയിച്ചു. ബത്ലഹേമിൽ ഇസ്രായേലി സൈനികനെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഫലസ്തീൻ യുവാവിനെ കഴിഞ്ഞദിവസം വെടിവെച്ചുകൊന്നിരുന്നു. ഗസ്സയിലും പ്രതിഷേധക്കാരും ഇസ്രായേൽ സേനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇവിടെയൊരു ഫലസ്തീനി കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.