മ​സ്​​ജി​ദു​ൽ അ​ഖ്​​സയിൽ വീണ്ടും വിലക്ക്​

ജ​റൂ​സ​ലം: മസ്​ജിദുൽ അഖ്​സയിൽ പ്രവേശിക്കുന്നതിൽ നിന്ന്​ ഫലസ്​തീനികളെ വെള്ളിയാഴ്​ചയും ഇസ്രായേൽ വിലക്കി. ജു​മു​അ ന​മ​സ്​​കാ​ര​ത്തി​ന്​ ആ​യി​ര​ങ്ങ​ൾ എ​ത്തി​ച്ചേ​രു​ന്ന​ത്​ ത​ട​യാ​ൻ 50 വ​യ​സ്സി​ൽ കു​റ​ഞ്ഞ​വ​രെ അ​ഖ്​​സ​യി​ലേ​ക്ക്​ ക​ട​ത്തി​വി​ട്ടില്ല. ഇ​ത്​ സം​ഘ​ർ​ഷം കൂ​ടു​ത​ൽ ശ​ക്​​ത​മാ​കാ​ൻ കാ​ര​ണ​മാ​യിരിക്കയാണ്​. പ്രവേശനം തടയാൻ രാവി​ലെ മു​ത​ൽ ക​ന​ത്ത സൈ​നി​ക​വ്യൂ​ഹ​ത്തെ ഇ​സ്രാ​യേ​ൽ അ​ഖ്​​സ​പ​ള്ളി​ക്ക്​ ചു​റ്റും വി​ന്യ​സി​ച്ചു.

കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലേ​ക്കു​ള്ള വ​ഴി​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തി. തുടർന്ന്​ പള്ളിയിലേക്ക്​ പ്രവേശിക്കാൻ കഴിയാതിരുന്നവർ വഴിയിൽ നമസ്​കാരം നിർവഹിച്ചു. മെറ്റൽ ഡിറ്റക്​ടറുകളും മറ്റും നീക്കിയെങ്കിലും ഇസ്രായേൽ മറ്റു നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ തയാറായിട്ടില്ല. നേര​േത്ത, വെള്ളിയാഴ്​ചക്കകം പ്രതിസന്ധി പരിഹരിക്കണമെന്ന്​ യു.എന്നും ജോർഡനും ആവശ്യപ്പെട്ടിരുന്നു.

അ​തി​നി​ടെ, ഗ​സ്സ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ മ​റ്റൊ​രു സം​ഘ​ർ​ഷ​ത്തി​ൽ കൗ​മാ​ര​ക്കാ​ര​നെ ഇ​സ്രാ​യേ​ൽ വ​ധി​ച്ചു. സം​ഭ​വ​ത്തി​ൽ ഏ​ഴു പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. ജ​റൂ​സ​ല​മി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ഫ​ല​സ്​​തീ​നി​ക​ൾ​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ ഹ​മാ​സി​​െൻറ ആ​ഹ്വാ​ന​പ്ര​കാ​രം എ​ത്തി​യ​വ​ർ​ക്കു നേ​രെ​യാ​ണ്​ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Tags:    
News Summary - Al Aqsa mosque: Police ban men under 50 from prayers-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.