1) ?????????? ???? 2) ???? ??????? ???????????????

തയ്​വാൻ നടൻ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ്​ മരിച്ചു

ലോസ്​ ആഞ്ചലസ്​: പ്രമുഖ തയ്​വാൻ-കനേഡിയൻ നടനും മോഡലുമായ ഗോഡ്​ഫ്രീ ഗവോ (35) ​ൈചനയിൽ റിയാലിറ്റി ഷോ ചിത്രീകരണത് തിനിടെ കുഴഞ്ഞുവീണ്​ മരിച്ചു. ചൈനീസ്​ റിയാലിറ്റി ഷോ ‘ചേസ്​ മീ’യുടെ ചിത്രീകരണത്തിനിടെ നിങ്​ബോയിൽവെച്ചായിരുന്നു സംഭവമെന്ന്​ എൻറർടെയ്​ൻമ​െൻറ്​ വീക്കിലി റിപ്പോർട്ട്​ ചെയ്​തു. മത്സരാർഥികൾക്ക്​ നല്ല കായികാധ്വാനമുള്ള ടാസ്​കുകൾ നൽകുന്ന റിയാലിറ്റി ഷോ ആണ്​ ​‘ചേസ്​ മീ’.

ഒരു ടീം ഇവൻറിൻെറ ചിത്രീകരണത്തിനിടെ ഗവോ കുഴഞ്ഞുവീഴുകയും പിന്നീട്​ ആശുപത്രിയിൽവെച്ച്​ മരിക്കുകയുമായിരുന്നെന്ന്​ ഷോയുടെ നിർമാതാക്കൾ വ്യക്​തമാക്കി. ‘അദ്ദേഹം സെറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹത്തിൻെറ ജീവൻ നിലനിർത്താനുള്ള മൂന്നു മണിക്കൂർ നീണ്ട പ്രയത്നം പരാജയപ്പെട്ടു. അതിൻെറ ഞെട്ടലിൽ നിന്നും ആഘാതത്തിൽ നിന്നും ഞങ്ങൾ ഇനിയും മോചിതരായിട്ടില്ല’ -നിർമാതാക്കളുടെ വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം, സെറ്റിലെ സുരക്ഷാ പാളിച്ചകളാണ്​ ഗവോയുടെ മരണത്തിന്​ ഇടയാക്കിയതെന്നും അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിയെന്നും പ്രൊഡക്ഷൻ ജീവനക്കാരെ ഉദ്ധരിച്ച്​ ചില ചൈനീസ്​ വെബ്​സൈറ്റുകൾ റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - Actor-model Godfrey Gao passes away at 35 after collapsing on set while filming a show-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.