ഇറാഖിൽ ഏഴ് ഐ.എസ് തീവ്രവാദികളെ വധിച്ചു

ബഗ്ദാദ്: ഇറാഖിൽ ഭീകര വിരുദ്ധ വേട്ടയുടെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഏഴ് ഐ.എസ് തീവ്രവാദികളെ വധിച്ചു. സലാഹുദ്ദീൻ പ്രവിശ്യയിലെ ഹിംറീൻ പർവത നിരകളിലായിരുന്നു ഒാപറേഷൻ.

അർധ സൈനിക വിഭാഗമായ ഹഷ്ദ് ഷാബിയാണ് ഭീകര വിരുദ്ധ വേട്ടക്ക് നേതൃത്വം നൽകിയത്. ഹഷ്ദ് ഷാബിയെ സഹായിക്കാൻ ഇറാഖ് കരസേനാ ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കാളിയായി. 

തീവ്രവാദികളുടെ അഞ്ച് ഒളിസങ്കേതങ്ങൾ സേന കണ്ടെത്തി. നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

Tags:    
News Summary - 7 IS militants killed in anti-terror operation in Iraq's Salahudin province -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.