ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഭൂകമ്പം; ഒരു മരണം

തെഹ്റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ 5.1 തീവ്രതയിൽ ഭൂകമ്പം. ഒരാൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. 

കിഴക്കൻ തെഹ് റാൻ സ്വദേശിയായ 60കാരനാണ് മരിച്ചത്. ഗിലാവന്ത് പട്ടണം സ്വദേശികളായ അഞ്ചു പേർക്കും കിഴക്കൻ തെഹ് റാൻ സ്വദേശികളായ ആറു പേർക്കുമാണ് പരിക്കേറ്റതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് കൈനുഷ് ജഹൻപുർ അറിയിച്ചു. 

തെഹ് റാന് 69 കിലോമീറ്റർ വടക്ക് കിഴക്ക് ദമാവന്ദ് പട്ടണത്തിൽ ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. ആദ്യത്തെ ശക്തിയേറിയ ഭൂകമ്പത്തിന് പിന്നാലെ എട്ട് തുടർ ചലനങ്ങളും ഉണ്ടായെന്നും റിപ്പോർട്ട്. 

Tags:    
News Summary - 5.1-Magnitude Earthquake Hits Near Tehran -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.