കാട്ടുതീ; ആസ്ട്രേലിയയിൽ ചത്തൊടുങ്ങിയത് 50 കോടിയോളം ജീവികൾ

സിഡ്നി: ആസ്ട്രേലിയയിൽ തുടരുന്ന കാട്ടുതീയിൽ ചാമ്പലായത് 48 കോടി ജീവികളെന്ന് റിപ്പോർട്ടുകൾ. വംശനാശം സംഭവിച്ചു കൊ ണ്ടിരിക്കുന്ന സസ്തനി വർഗമായ കൊവാലകൾ ആയിരക്കണക്കിന് ചത്തൊടുങ്ങിയിട്ടുണ്ട്. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവ ഉൾപ്പടെയാണ് 48 കോടി ജീവജാലങ്ങൾ ഇല്ലാതായതെന്ന് സിഡ്നി സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

കാ​ട്ടു​തീ പ​ട​ർ​ന്ന ആ​സ്​​ട്രേ​ലി​യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളാ​യ ന്യൂ ​സൗ​ത്ത്​ വെ​യി​ൽ​സ്, വി​ക്​​ടോ​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ചു. ഉ​ഷ്​​ണ​ക്കാ​റ്റ്​ കാ​ര​ണം ശ​നി​യാ​ഴ്​​ച കാ​ട്ടു​തീ ക​ടു​ത്തേ​ക്കു​മെ​ന്ന കാ​ലാ​വ​സ്​​ഥാ പ്ര​വ​ച​ന​ത്തി​​​​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പ്ര​ഖ്യാ​പ​നം.

കടുത്ത ഉഷ്ണക്കാറ്റും ചൂടുകൂടിയ കാലാവസ്ഥയുമാണ് ആസ്ട്രേലിയയിൽ കാട്ടുതീക്ക് ഇടയാക്കിയത്. മരണമടഞ്ഞവരുടെ എണ്ണം 18 ആയി ഉയർന്നു. 1000ത്തോളം വീടുകൾ നശിച്ചതായാണ് കണക്കാക്കുന്നത്. വരുംനാളുകളിൽ അവസ്ഥ കൂടുതൽ ഭീകരമാകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

Tags:    
News Summary - 480,000,000 Animals Feared Dead in Aussie Fires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.