ബംഗ്ലാദേശിൽ ജെ.എം.ബി തലവൻ കൊല്ലപ്പെട്ടു

ധാക്ക: 2016 ജൂലൈ ഒന്നിന് ഹൊലെ ആർട്ടിസാൻ ബേക്കറിയിൽ ഭീകരാക്രമണം നടത്തിയെന്ന് കരുതുന്ന ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെ.എം.ബി) സംഘടനയുടെ തലവനെ വധിച്ചതായി ബംഗ്ലാദേശ് പൊലീസ്. രാജ്യത്തെ ഏറ്റവും നീണ്ട ഭീകരവിരുദ്ധ പോരാട്ടത്തിനൊടുവിലാണ് നാലു ഭീകരർക്കൊപ്പം ജെ.എം.ബി തലവൻ മൂസയും കൊല്ലപ്പെട്ടതെന്ന് പൊലീസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ജനറൽ മൂനീറുസ്സമാൻ പറഞ്ഞു.  

ജലാലാബാദിലെ സിൽഹെതിൽ കഴിഞ്ഞദിവസം ൈവകുന്നേരത്തോടെയാണ് ഭീകരരുടെ ഒളിത്താവളത്തിന് നേരയുള്ള ആക്രമണം അവസാനിപ്പിച്ചതെന്ന് സൈന്യം അറിയിച്ചു. അഞ്ചുനില കെട്ടിടത്തിലാണ് ഭീകരർ ഒളിച്ചിരുന്നത്. എല്ലാവരെയും വകവരുത്തിയശേഷം കെട്ടിടം പൊലീസിന് തുടർനടപടികൾക്കായി കൈമാറിയെന്ന് ബ്രിഗേഡിയർ ജനറൽ ഫക്റുൽ അഹ്സൻ പറഞ്ഞു.

ധാക്കയിലെ കഫേയിൽ നടന്ന ഭീകരാക്രമണത്തിൽ ഇന്ത്യൻ യുവതിയുൾപ്പെടെ 23 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടത് മൂസ തന്നെയെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് വക്താവ് പറഞ്ഞു. 

Tags:    
News Summary - 4 JMB Terrorists Killed By Bangladesh Security Forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.