ഗസ്സ-ഈജിപ്ത് തുരങ്കത്തില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് ഫലസ്തീനികള്‍ മരിച്ചു

ജറൂസലം: ഗസ്സ-ഈജിപ്ത് തുരങ്കത്തില്‍ മൂന്ന് ഫലസ്തീനികളെ മരിച്ച നിലയില്‍ കണ്ടത്തെി. ഗസ്സയിലേക്ക് ഈജിപ്തില്‍നിന്ന് അവശ്യസാധനങ്ങള്‍ കടത്താനായി നിര്‍മിച്ചിരുന്ന തുരങ്കത്തില്‍ വിഷവാതകം ശ്വസിച്ചാണ് മൂന്നുപേരും മരിച്ചത്. ഈജിപ്ത് സൈന്യം തകര്‍ത്ത തുരങ്കം നന്നാക്കാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. ഫലസ്തീന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പട്ടാളഭരണകൂടം അധികാരം പിടിച്ചെടുത്തതിനുശേഷം ഈജിപ്തില്‍നിന്ന് ഗസ്സയിലേക്കുള്ള തുരങ്കങ്ങള്‍ സൈന്യം വ്യാപകമായി നശിപ്പിച്ചിരുന്നു. ഇസ്രായേല്‍ ഉപരോധം തുടരുന്ന ഗസ്സക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ഏകമാര്‍ഗമാണ് ഇത്തരം തുരങ്കങ്ങള്‍. വെള്ളം നിറച്ചും വിഷവാതകം നിറച്ചും തുരങ്കങ്ങള്‍ അടക്കാനുള്ള ഈജിപ്ത് സൈന്യത്തിന്‍െറ ശ്രമങ്ങള്‍ ന്യയീകരിക്കാന്‍ കഴിയില്ളെന്ന് ഹമാസ് നേരത്തേ പ്രതികരിച്ചിരുന്നു.
 

Tags:    
News Summary - 3 Palestinians killed after suffocating inside Gaza tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.