ബെയ്​റൂത്തിൽ പൊട്ടിത്തെറിച്ചത്​ 2750 ടൺ അമോണിയം നൈട്രേറ്റ്​-ദൃശ്യങ്ങൾ

​​െബെറൂത്ത്​: ലെബനാൻ തലസ്​ഥാനമായ  ​െബെ​റൂത്തിൽ വൻ സ​്​ഫോടനത്തിന്​ കാരണമായത്​ 2750 ടൺ അമോണിയം നൈട്രേറ്റ്​. തുറമുഖത്തിന്​ സമീപത്ത്​ സ്വകാര്യ കമ്പനിയുടെ ഗോഡൗണിലാണ്​ സ്​ഫോടനം നടന്നത്​. ആറു വർഷത്തോളമായി സ്​ഥാപനം അവിടെ പ്രവർത്തിച്ചുവരുന്നു. ഒരു തരത്തിലുള്ള സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ്​ സ്​ഫോടക വസ്​തു സൂക്ഷിച്ചിരുന്നതെന്നാണ്​ വിവരം. 

തലസ്​ഥാന നഗരിയിൽ കാര്യമായ നാശനഷ്​ടമാണ്​ സ്​ഫോടനത്തിലൂടെ ഉണ്ടായിരിക്കുന്നത്​. അവശിഷ്​ടങ്ങൾ നീക്കം ചെയ്യാൻ തന്നെ മാസങ്ങൾ വേണ്ടിവരും. വിദേശ രാജ്യങ്ങളുടെ അടിയന്തര സഹായവും ലെബനാന്​ ആവശ്യമാണ്​. മലേഷ്യൻ വിദേശകാര്യ മന്ത്രി ഹിഷാമുദ്ദീൻ ഹുസൈൻ, രാജ്യത്തിൻെറ സഹായവും പിന്തുണയും അറിയിച്ചിട്ടുണ്ട്​.

ഇരട്ട ബോംബ് സ്ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. സ്ഫോടനം നടന്ന ഗോഡൗണുകളിലൊന്നിൽ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നത്​ നിയമ വിരുദ്ധമാണെന്ന്​ പ്രധാനമന്ത്രി പ്രതികരിച്ചു.

ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനങ്ങളിൽ 78 പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തെത്തുടർന്ന് ബാൽക്കണികൾ തകർന്നുവീഴുകയും ജനാലകൾ പൊട്ടിച്ചിതറുകയും ചെയ്തു.

ആളിക്കത്തി തീയും പിന്നാലെ ചുവന്ന പുകയും ഉയർന്നപ്പോൾ ആളുകൾ ആദ്യം കരുതിയത് ശക്തമായ ഭൂചലനമാണെന്നാണ്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കാനായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്ഫോടനത്തെത്തുടർന്ന്, ആകാശംമുട്ടുന്ന കൂറ്റൻ കൂണുപോലെ പുക ഉയരുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തുള്ള കെട്ടിടങ്ങളുടെ ബാൽക്കണികൾ തകർന്നുവീണു. ആണവസ്ഫോടനം നടന്നുവെന്നാണ് കരുതിയതെന്ന് ചിലർ പ്രതികരിച്ചു.

രണ്ടാമത്തെ സ്ഫോടനം കൂടി നടന്നതോടെ അതിന്റെ ആഘാതം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു. സ്ഫോടനം നടന്ന സ്ഥലത്ത് രക്തം തളം കെട്ടിക്കിടന്നിരുന്നു. 240 കിലോമീറ്റർ അകലെയുള്ള സൈപ്രസ് ദ്വീപ് വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്ന റിപ്പോർട്ടുകൾ സ്ഫോടനത്തിന്റെ ഉഗ്രത വെളിപ്പെടുത്തുന്നതാണ്.

കോവിഡ് ഭീതിയിലും സാമ്പത്തിക പ്രതിസന്ധിയിലും വലയുന്ന  ​െബയ്​റൂത്തില്‍ നീണ്ട വർഷങ്ങൾക്കിടയിലുണ്ടാകുന്ന ഏറ്റവും ശക്തമായ സ്ഫോടനമാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.