ഈജിപ്ത് ഐന്‍ ശംസ് സര്‍വകലാശാലയില്‍ ഇന്ത്യ ചെയര്‍

കൈറോ: ഈജിപ്തിലെ പ്രശസ്തമായ ഐന്‍ ശംസ് സര്‍വകലാശാലയില്‍ ആദ്യമായി ഇന്ത്യ ചെയര്‍ ആരംഭിക്കുന്നു. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ബന്ധം സാംസ്കാരികമായി പരിമിതപ്പെടുത്താതെ അക്കാദമിക മേഖലയിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി ചെയറിന്‍െറ പ്രാരംഭ വേളയില്‍ അംബാസഡര്‍ സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു. ഈജിപ്തില്‍ എന്നല്ല, അറബ് ലോകത്തുതന്നെ ആദ്യമായാണ് ഇന്ത്യ ചെയര്‍ നിലവില്‍വരുന്നത്. അക്കാദമിക സഹകരണത്തിന്‍െറ പുതിയ കാലഘട്ടത്തിലേക്കാണ് ഇരു രാജ്യങ്ങളും കാലെടുത്തുവെച്ചിരിക്കുന്നതെന്നും ഫാക്കല്‍റ്റികളെയും വിദ്യാര്‍ഥികളെയും ഗവേഷണങ്ങളും പാഠ്യപദ്ധതിയും പരസ്പരം പങ്കുവെക്കാന്‍ ഇതിലൂടെ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ ചെയറിനു കീഴില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി ഉണ്ടായിരിക്കും. മൂന്നു വര്‍ഷത്തേക്കാണ് ചെയറിന്‍െറ കാലാവധി. അതിനുശേഷം ഇരുകൂട്ടരും തമ്മിലുള്ള ധാരണയില്‍ അത് നീട്ടാന്‍ സാധിക്കും. ഇന്ത്യന്‍ യൂനിവേഴ്സിറ്റീസ് ഓഫ് കള്‍ചറല്‍ റിലേഷന്‍സും ശംസ് യൂനിവേഴ്സിറ്റിയുമായി ഇതിനുള്ള ധാരണപത്രത്തില്‍ 2016 മാര്‍ച്ചില്‍ തന്നെ ഒപ്പുവെച്ചിരുന്നു. ഇന്ത്യന്‍ പ്രഫസര്‍ നായിഡു സുബ്ബറാവു കഴിഞ്ഞയാഴ്ച ഇവിടെ എത്തിയതോടെയാണ് ചെയര്‍ പ്രവര്‍ത്തനസജ്ജമായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.