അഫ്ഗാനിസ്താന്‍: പാകിസ്താനിലെ തഹ്രീകെ താലിബാന്‍ കമാന്‍ഡറെയും 10 അംഗങ്ങളെയും അതിര്‍ത്തിപ്രദേശമായ പാക്റ്റിക പ്രവിശ്യയില്‍ നടന്ന സൈനികനീക്കത്തില്‍ അഫ്ഗാന്‍ സുരക്ഷാ സേന കൊലപ്പെടുത്തി. പാകിസ്താന്‍ തഹ്രീകെ താലിബാന്‍െറ നാലാമത്തെ ഉന്നത കമാന്‍ഡറും പാകിസ്താന്‍ സര്‍ക്കാര്‍ തലക്ക് 20 മില്യണ്‍ പാകിസ്താന്‍ രൂപ വിലയിട്ടതുമായ ആസാംഖാന്‍ താരിഖ് എന്ന റഹീസ്ഖാനെയാണ് അഫ്ഗാന്‍ സൈന്യം കൊലപ്പെടുത്തിയത്.
ഏറ്റുമുട്ടലിന്‍െറ കാരണം വ്യക്തമല്ളെങ്കിലും അഫ്ഗാന്‍ പ്രവിശ്യയിലെ ലാമ മേഖലയില്‍ ആസാംഖാനെയും 10 കൂട്ടാളികളെയും വധിച്ചതായി സൈനിക ഗ്രൂപ് വൃത്തങ്ങള്‍ അറിയിച്ചു.
2009 മുതല്‍ പാകിസ്താന്‍ തഹ്രീകെ താലിബാന്‍െറ മുഖ്യവക്താവായും ടി.പി.പി ചീഫ് ഹകിമുല്ലാഹ് മെഷൂദിന്‍െറ അനുയായിയായും പ്രവര്‍ത്തിച്ച ആസാംഖാന്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്താന്‍ അമേരിക്ക ലക്ഷ്യം വെച്ചവരില്‍ പ്രധാനിയായിരുന്നു. തഹ്രീകെ താലിബാന്‍ ചീഫ് ഹകീമുല്ലാഹ് മെഷൂദ് 2013ല്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്താനിലെ കിഴക്കന്‍ മേഖലയില്‍ ഒളിച്ചുകഴിയുന്നുവെന്ന് പറയപ്പെടുന്ന പിടികിട്ടാപ്പുള്ളി തഹ്രീകെ താലിബാന്‍ ചീഫ് മൗലാന ഫസ്ലുല്ലയെ വിട്ടുകൊടുക്കാന്‍ പാകിസ്താന്‍ കാബൂളിനോട് ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ സംഘര്‍ഷത്തിന് കാരണമാകുന്ന ഭീകരര്‍ക്ക് അതിര്‍ത്തിയില്‍ കഴിയാനുള്ള താമസം ഒരുക്കുന്നുവെന്ന് പാകിസ്താനും അഫ്ഗാനിസ്താനും പരസ്പരം ആരോപണങ്ങളുന്നയിക്കലും പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.