ലണ്ടൻ: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാർട്ടിയായ യു.കെ ഇൻഡിപെൻഡൻസ് പാർട്ടിയുടെ പുതിയ നേതാവായി ഡയാൻ ജെയിംസിനെ തിരഞ്ഞെടുത്തു. പാർട്ടിയുടെ ആദ്യ വനിതാ നേതാവാണ് യൂറോപ്യൻ പാർലമെൻറ് അംഗവും അമ്പത്താറുകാരിയുമായ ഡയാൻ ജയിംസ്.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ യു.കെ ഇൻഡിപെൻഡൻസ് പാർട്ടി 12 ശതമാനം വോട്ട് നേടിയിരുന്നു. രാജ്യത്തേക്കുള്ള കുടിയേറ്റത്തിന് ശക്തമായ നിയന്ത്രണം ആവശ്യമാണെന്ന് വാദിക്കുന്ന യു.കെ ഇൻഡിപെൻഡൻസ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് വരണമെന്ന നിലപാടാണ് സ്വീകരിച്ചത്. പാർട്ടിയുടെ മുൻ നേതാവും ബ്രെക്സിറ്റിെൻറ പ്രചാരകനുമായ നൈജൽ ഫെറാജ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.