ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ കേന്ദ്രം വിജയകരമായി വിക്ഷേപിച്ചു


ബീജിങ്: ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ കേന്ദ്രം ടിയാംഗോങ്-2 വിജയകരമായി വിക്ഷേപിച്ചു. 2022ല്‍ പൂര്‍ണമായും ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് താമസിച്ച് പരീക്ഷണം നടത്തുകയെന്ന ബൃഹത്തായ ലക്ഷ്യത്തിന്‍െറ ഭാഗമായാണ് വിക്ഷേപണം. വ്യാഴാഴ്ച രാത്രി വടക്കന്‍ ചൈനയിലെ ജിഹുക്വന്‍ വിക്ഷേപണ കേന്ദ്രത്തില്‍ ലോങ് മാര്‍ച്ച് -ഏഴ് റോക്കറ്റ് ഉപയോഗിച്ചാണ് ടിയാംഗോങ്-2 വിക്ഷേപിച്ചത്.
ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങളുടെ നാഴികക്കല്ലായി മാറിയ ആദ്യത്തെ ബഹിരാകാശ കേന്ദ്രം ടിയാംഗോങ്-1 2013ല്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു. സ്വര്‍ഗീയ കൊട്ടാരം എന്നു പേരിട്ട ഈ ബഹിരാകാശ കേന്ദ്രത്തില്‍ മൂന്നു ചൈനീസ് ശാസ്ത്രജ്ഞര്‍ 15 ദിവസമാണ് ചെലവഴിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.