പാകിസ്താന് അഫ്ഗാന്‍ പ്രസിഡന്‍റിന്‍െറ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം തടയരുതെന്ന് പാകിസ്താനോട് അഫ്ഗാനിസ്താന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ചരക്കുനീക്കം തടയുന്ന നടപടി അവസാനിപ്പിച്ചില്ളെങ്കില്‍ മധ്യേഷ്യന്‍ രാജ്യങ്ങളുമായി അഫ്ഗാനിസ്താനിലൂടെയുള്ള പാകിസ്താന്‍െറ ചരക്കുനീക്കം തടയുമെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനി മുന്നറിയിപ്പു നല്‍കി. പാക്-അഫ്ഗാന്‍ രാജ്യങ്ങളിലേക്ക് നിയോഗിച്ച ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഓവന്‍ ജെന്‍ഗിന്‍സുമൊത്തുള്ള കൂടിക്കാഴ്ചക്കിടെയാണ് ഗനി ഇക്കാര്യം അറിയിച്ചത്. 

ചരക്കുനീക്കം തടയുന്ന നടപടി മൂലം അഫ്ഗാന്  വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. ഇനിയും ഇത് തുടരാനാകില്ല. പാകിസ്താന്‍ ഈ നിലപാട് അവസാനിപ്പിച്ചില്ളെങ്കില്‍, രാജ്യത്തിനകത്തുകൂടി മധ്യഷ്യേന്‍ രാജ്യങ്ങളുമായി പാകിസ്താന്‍ നടത്തുന്ന ചരക്ക് വ്യാപാരം അനുവദിക്കില്ളെന്ന് അഫ്ഗാന്‍ പ്രസിഡന്‍റിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റിലെ പ്രസ്താവനയിലും വ്യക്തമാക്കി. വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ അട്ടാരിയിലേക്ക് നേരിട്ട് ചരക്കുകള്‍ എത്തിക്കാന്‍ വളരെക്കാലമായി അഫ്ഗാനിസ്താന്‍  ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.  

അഫ്ഗാനിസ്താനില്‍ നിന്നുള്ള ചരക്കുകള്‍ പ്രത്യേകിച്ച് വിവിധതരം പഴവര്‍ങ്ങള്‍ വാഗ അതിര്‍ത്തിയില്‍ പാകിസ്താന്‍ തടയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതുവഴി വന്‍ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടാകുന്നതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.   
അതേസമയം, വാഗ അതിര്‍ത്തി വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുത്തില്ളെന്ന് പാകിസ്താന്‍ പ്രതികരിച്ചു. അഫ്ഗാനുമായുള്ള കരാര്‍ അനുസരിച്ച് ഇന്ത്യക്ക് പാകിസ്താനിലൂടെ ചരക്കുനീക്കം അനുവദിക്കില്ളെന്നും മറിച്ച് അഫ്ഗാന് പാകിസ്താനിലൂടെ അതാവാമെന്നും വിദേശകാര്യ വക്താവ് നഫീസ് സകരിയ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.