മാലദ്വീപ് സര്‍ക്കാറിന്‍െറ അഴിമതി പുറത്ത്

മാലെ: കൈക്കൂലി, മോഷണം, പണം തിരിമറി തുടങ്ങി മാലദ്വീപ് സര്‍ക്കാറിന്‍െറ അഴിമതി വിവരങ്ങള്‍ പുറത്ത്. അല്‍ജസീറ ചാനല്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ മാലദ്വീപ് പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ 10 ലക്ഷം ഡോളര്‍  കൈക്കൂലി പറ്റിയതായും വെളിപ്പെടുത്തലുണ്ട്. മുന്‍ വൈസ്പ്രസിഡന്‍റ് അഹമ്മദ് അദീബിന്‍െറ മൊബൈല്‍ ഫോണുകളില്‍നിന്നും ചില സുപ്രധാന രേഖകളില്‍നിന്നുമാണ് വിവരം ലഭിച്ചത്. യമീനും അദീബിനും പണം നല്‍കിയതായി മൂന്നുപേരുടെ കുറ്റസമ്മതവും റിപ്പോര്‍ട്ടിലുണ്ട്. മലേഷ്യയിലും സിംഗപ്പൂരിലുമുള്ള ബിസിനസുകാരുടെ സഹായത്തോടെ 150 കോടിയുടെ കള്ളപ്പണം  വെളുപ്പിക്കാന്‍ പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ മന്ത്രിമാര്‍ ഗൂഢാലോചന നടത്തുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.