ശ്രീലങ്കൻ അംബാസഡർക്ക് ക്വാലംലപൂർ എയർപോർട്ടിൽ മർദനം

ക്വാലലംപൂർ: മലേഷ്യയിലെ ക്വാലംലപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ശ്രീലങ്കൻ അംബാസഡറെ ഒരു കൂട്ടം യുവാക്കൾ മർദിച്ചു. സംഭവത്തിൽ ഉത്തരവാദികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി മലേഷ്യൻ പൊലീസ് അറിയിച്ചു. എന്നാൽ സംഭവത്തിന് പിന്നിലെ കാരണവും അറസ്റ്റ് ചെയ്തവരുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

ശ്രീലങ്കൻ ഹൈകമീഷണർ ഇബ്രാഹിം സാഹിബിനെയാണ് അഞ്ചുയുവാക്കൾ ചേർന്ന് മർദിച്ചത്. മർദനത്തിൽ അംബാസഡർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. തങ്ങളുടെ പ്രതിനിധി വിമാനത്താളത്തിൽ വെച്ച് അക്രമിക്കപ്പെട്ടതിൽ നിരാശയുണ്ടെന്നും മലേഷ്യൻ സർക്കാർ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.