മാധ‍്യമ സംരംഭകൻ ജിമ്മി ലായിയുടെ ശിക്ഷ നാളെ

ഹോങ്കോങ്: ദേശസുരക്ഷാ നിയമപ്രകാരം ഹോങ്കോങ്ങിൽ തടവിലാക്കിയ ജനാധിപത്യ വാദിയും മുൻ മാധ്യമ സംരംഭകനുമായ ജിമ്മി ലായിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രവർത്തനം നിർത്തിവെച്ച ആപ്പിൾ പത്രത്തിന്റെ സ്ഥാപകനാണ് 78കാരനായ ലായ്.

ജീവിതാന്ത്യം വരെ തടവ് വിധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിശിത വിമർശകനായ ഇദ്ദേഹം 2020ലാണ് അറസ്റ്റിലായത്.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997ലാണ് ചൈനീസ് ഭരണത്തിലായത്. ലായിയെ ശിക്ഷിച്ചാൽ ചൈനയും വിദേശ രാജ്യങ്ങളും തമ്മിൽ ബന്ധം ഉലയാൻ സാധ്യതയുണ്ട്. കുറ്റക്കാരനെന്ന് ഡിസംബറിൽ കോടതി കണ്ടെത്തിയപ്പോൾ തന്നെ അമേരിക്കയും ബ്രിട്ടനും വിമർശിച്ചിരുന്നു.

വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തി രാജ്യദ്രോഹ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിൽ ലായ് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. ഇദ്ദേഹത്തെ കൂടാതെ ആപ്പിൾ പത്രത്തിലെ ആറു മാധ്യമപ്രവർത്തകരും രണ്ടു ആക്ടിവിസ്റ്റുകളും കേസിൽ പ്രതികളാണ്.

Tags:    
News Summary - Media entrepreneur Jimmy Lai's sentencing tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.