ഫിലിപ്പിന്‍സ് പ്രസിഡന്‍റ് അസഭ്യം പറഞ്ഞു; ഒബാമ കൂടിക്കാഴ്ച റദ്ദാക്കി

ലാവോസ്: പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെയുടെ അസഭ്യ പരാമര്‍ശത്തെ തുടര്‍ന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഫിലിപ്പീന്‍സ് പര്യടനം റദ്ദാക്കി. സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച്  റൊഡ്രിഗോ ദുതേര്‍തെയും രംഗത്തത്തെി. ‘മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നു അത്. യു.എസ് പ്രസിഡന്‍റിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ളെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു’വെന്നും റൊഡ്രിഗോ ദുതേര്‍തെ പ്രസ്താവനയിലൂടെ അറിയിച്ചു.  

ഫിലിപ്പീന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ളെന്നും ആരാണയാള്‍ എന്നും പറഞ്ഞായിരുന്നു പ്രസിഡന്‍റിന്‍െറ അസഭ്യ പ്രയോഗം. ‘അഭിസാരികയുടെ മകന്‍’ എന്നായിരുന്നു ദുതേര്‍തെ ഒബാമയെ വിശേഷിപ്പിച്ചത്. ‘ഞാന്‍ അമേരിക്കന്‍ കളിപ്പാവയല്ല. പരമാധികാരമുള്ള ഒരു രാജ്യത്തിന്‍െറ തലവനാണ്. യു.എസ് പ്രസിഡന്‍റ് ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമെനിക്കില്ല. അഭിസാരികയുടെ മകന്‍, ഞാന്‍ നിങ്ങളെ ശപിക്കുകയാണ്’ -എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ദുതേര്‍തെയുടെ മറുപടി.  ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു  വിവാദ പരാമര്‍ശം. ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്.

ദുതേര്‍തെ മേയില്‍ അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമര്‍ച്ചചെയ്യുന്നതിന്‍െറ ഭാഗമായി 2400ഓളം പേരെ വധിച്ചിരുന്നു. നടപടിയില്‍ യു.എസ് പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദ്യമുയരാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ഇദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.  
പരാമര്‍ശത്തെ തുടര്‍ന്ന് ദുതേര്‍തെയെ ‘കളര്‍ഫുള്‍ ഗെ’ എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. ദുതേര്‍തെയുമായി കൂടിക്കാഴ്ചയില്‍ എന്തെങ്കിലും ഗുണമുണ്ടാവുമോ എന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.