ചൈനയില്‍ മതപരമായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍ക്കെതിരെ നടപടി

ബെയ്ജിങ്: ചൈനയിലെ ഉയിഗൂര്‍ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യയായ ഷിന്‍ചിയാങ്ങില്‍ മതപരമായ കാര്യങ്ങള്‍ക്ക് മക്കളെ നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമവുമായി ചൈനീസ് ഭരണകൂടം. നവംബറില്‍ നടപ്പാക്കിത്തുടങ്ങുന്ന പുതിയ വിദ്യാഭ്യാസ നിയമത്തിലാണ് ഇക്കാര്യം ചേര്‍ത്തിരിക്കുന്നത്. ഉയിഗൂര്‍ വംശജരായ മുസ്ലിംകള്‍ക്കെതിരെ ഭരണകൂടം അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുന്നതായ വിമര്‍ശങ്ങള്‍ക്കിടെയാണ് പുതിയ വിവാദ നിയമം കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച നിരവധി പേര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, പ്രതിഷേധക്കാര്‍ വിഘടനവാദികളാണെന്നാണ് ചൈനീസ് അധികൃതരുടെ വാദം.

ഉയിഗൂര്‍ വംശജര്‍ക്ക് മുഴുവന്‍ മതപരവും സാംസ്കാരികവുമായ എല്ലാ അവകാശങ്ങളും നല്‍കുന്നതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ചൈനയില്‍ കുട്ടികള്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് വിലക്കുണ്ട്. ഉയിഗൂര്‍ മേഖലയില്‍തന്നെ നിരവധി മതപഠനശാലകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പുതിയ നിയമം വരുന്നതോടെ കുട്ടികളെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്ന മാതാപിതാക്കള്‍ തടവിലടക്കപ്പെടുന്ന അവസ്ഥയുണ്ടാകും. സ്കൂളുകളില്‍ എല്ലാതരം മതപരമായ ചടങ്ങുകളും ഇവിടെ നിയമം നിരോധിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.