ഹാഫിസ് സഈദിനെതിരെ നടപടിയെടുക്കണമെന്ന് പാക് പാര്‍ലമെന്‍റ് അംഗങ്ങള്‍

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്‍െറ സൂത്രധാരനെന്നു കരുതുന്ന ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് മുഹമ്മദ് സഈദിനെതിരെ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നവാസ് ശരീഫിനോട് പാക്പാര്‍ലമെന്‍റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഹാഫിസ് സഈദിനെ സംരക്ഷിക്കുന്നതാണ്  അന്താരാഷ്ട്രതലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്നതിന കാരണമെന്ന് നവാസ് ശരീഫിന്‍െറ പാകിസ്താന്‍ മുസ്ലിം ലീഗ് പാര്‍ട്ടി അംഗം റാണാ മുഹമ്മദ് അഫ്സല്‍ പാക് പാര്‍ലമെന്‍റിന്‍െറ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ വിമര്‍ശിച്ചു.

സഈദിനെ സംരക്ഷിക്കുന്നത് പാകിസ്താന് എന്തു ഗുണമാണ് ചെയ്യുന്നതെന്നും ഇന്ത്യ-പാക് സംഘര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വിദേശരാജ്യങ്ങള്‍ ആദ്യം ഉന്നയിക്കുന്നത് ഹാഫിസ് സഈദിന്‍െറ പേരാണെന്നും റാണ ചൂണ്ടിക്കാട്ടി. അതേസമയം, ഗൂഢലക്ഷ്യങ്ങളുള്ള ഇത്തരം സുഹൃത്തുക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് നവാസ് ശരീഫിനോട് ഹാഫിസ് സഈദ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇവരുടെ നീക്കം പാക് സൈന്യവും സര്‍ക്കാറും തമ്മിലുള്ള ഭിന്നതക്ക് ഇടയാക്കും. അടുത്തമാസം വിരമിക്കുന്ന സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫിന്‍െറ കാലാവധി നീട്ടി നല്‍കണമെന്നും സഈദ് അഭ്യര്‍ഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.