ഫല്ലൂജയില്‍ 50,000ത്തിലേറെ പേര്‍ ഉപരോധത്തില്‍

ബഗ്ദാദ്: ഐ.എസിനെതിരെ സൈന്യം പോരാട്ടം ശക്തമാക്കിയതോടെ 50,000ത്തിലേറെ പേര്‍ ഫല്ലൂജയില്‍ കുടുങ്ങി. ഇറാഖിസൈന്യം നഗരം വളഞ്ഞതോടെ സാഹചര്യം കൂടുതല്‍ വഷളായിരിക്കുകയാണെന്ന് സന്നദ്ധസംഘങ്ങള്‍ പറയുന്നു. നിരവധി പേര്‍ നഗരം വിട്ടുതുടങ്ങി. കഴിഞ്ഞ ആഴ്ചകളിലായി 800ലേറെ പേര്‍ നഗരം വിട്ടതായി യു.എന്‍ പറയുന്നു.

എന്നാല്‍, ഇവരില്‍ കൂടുതല്‍ പേരും ഐ.എസിന് സ്വാധീനംകുറഞ്ഞ മേഖലകളില്‍നിന്നാണ്.  2014 ജനുവരിയിലാണ് ഫല്ലൂജയും മൂസിലും ഐ.എസ് പിടിച്ചെടുത്തത്. പടിഞ്ഞാറന്‍  ബഗ്ദാദില്‍നിന്ന് 65 കി.മീ അകലെ സ്ഥിതിചെയ്യുന്ന ഈ ചരിത്രനഗരത്തില്‍ 3,00,000 ത്തോളം ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.