ബാങ്കോക്ക്: ബാത്ത്റൂമുകളില്‍ പാമ്പ് കയറിക്കുടുക അത്രയൊന്നും അസാധാണമായ സംഭവമല്ല. എന്നാല്‍ ക്ലോസറ്റില്‍ കയറിക്കൂടിയ പാമ്പ് മൂത്രം ഒഴിക്കാന്‍ വന്നയാളുടെ ജനനേന്ദ്രിയത്തില്‍ കടിച്ച സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായി. തായ്ലൻറ് തലസ്ഥാനമായ ബാങ്കോക്കിന് കിഴക്ക് ചച്ചുവന്‍സാവോ പ്രവിശ്യയിലാണ് സംഭവം. 34 കാരനായ അറ്റപ്പോണ്‍ ബൂണ്‍മക്ച്ചുവെ രാവിലെ മൂത്രം ഒഴിക്കാനെത്തിയതായിരുന്നു. നേരത്തെ ക്ലോസറ്റിനകത്ത് കയറിക്കൂടിയ പെരുമ്പാമ്പ് ഇയാളുടെ ജനനേന്ദ്രിയത്തില്‍ കടിക്കുകയായിരുന്നു.
അരമണിക്കൂറോളം മല്ലിട്ടശേഷമാണ് ബൂണ്‍മക്ച്ചുവെ പാമ്പിന്‍െറ പിടുത്തത്തില്‍ നിന്ന് മോചിതനായത്. ഇയാളുടെ കരച്ചില്‍ കേട്ട് ഭാര്യയും മക്കളും അയല്‍വാസികളും രക്ഷക്കെത്തി. തന്‍െറ ജനനേന്ദ്രിയം മുറിഞ്ഞുപോയെന്നാണ് കരുതിയതെന്ന് ഇയാള്‍ ബാങ്കോക്ക് പോസ്റ്റ് പത്രത്തോട് പറഞ്ഞു. അത്ര ശക്തമായാണ് പാമ്പ് വലിച്ചതെന്ന് ഇയാള്‍ പറഞ്ഞു. ടോയ്ലറ്റ് നിറയെ രക്തം ഒഴുകിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും ബൂണ്‍മക്ച്ചുവെ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.
ഇരുന്ന് ഉപയോഗിക്കുന്ന ടോയ്ലറ്റാണ് ഇയാളുടെ വീട്ടിലുണ്ടായിരുന്നത്. പുറത്തേക്ക് തുറന്ന ക്ളോസറ്റിന്‍െറ ഭാഗത്തുകൂടെ കയറിക്കൂടിയ പാമ്പാണ് വില്ലനായത്. ക്ലോസറ്റില്‍ കുടുങ്ങിയ പാമ്പിനെ പിന്നീട് ക്ളോസറ്റ് പൊളിച്ച് പുറത്തെടുത്തു. നിസ്സാര പരിക്കേറ്റ പാമ്പിനെ കാട്ടില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.