മുല്ലാ അക്തർ മൻസൂറിൻെറ മരണം താലിബാൻ സ്ഥിരീകരിച്ചു

കാബൂൾ: യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മുല്ലാ അക്തർ മൻസൂറിൻെറ മരണം താലിബാൻ സ്ഥിരീകരിച്ചു. പിൻഗാമിയായി മൗലവി ഹൈബതുല്ല അകുന്ദസാദയെ താലിബാൻ പ്രഖ്യാപിച്ചു. എതിരഭിപ്രായങ്ങളില്ലാതെയായിരുന്നു പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.

താലിബാൻ സ്ഥാപകനായ മുല്ല ഉമറിനെ സ്ഥാനത്ത് നിന്ന് നീക്കി മുല്ലാ അക്തർ മൻസൂർ നേതൃപദവി വഹിച്ചത് അഭിപ്രായ ഭിന്നതകൾക്കിടയാക്കിയിരുന്നു. ശനിയാഴ്ചയാണ് ബലൂചിസ്താൻ പ്രവിശ്യയിൽ വെച്ച് അദ്ദേഹത്തിൻെര കാറിന് നേരെ അമേരിക്കൻ ആക്രമണം ഉണ്ടായത്. എന്നാൽ മൻസൂറിൻെറ മരണം താലിബാൻ നിഷേധിച്ചിരുന്നു. താലിബാൻ അഫ്ഗാൻ സമാധാന നീക്കങ്ങൾക്ക് മൻസൂർ തടസ്സമായിരുന്നുവെന്ന് യുഎസ്, അഫ്ഗാൻ സർക്കാരുകൾ വ്യക്തമാക്കി.

പുതിയ നേതാവ് മൗലവി ഹൈബതുല്ല അകുന്ദസാദ താലിബാൻ കോടതികളിലെ ന്യായാധിപനായി പ്രവർത്തിച്ചിരുന്നു. മുല്ലാ ഉമറിൻെറ മകൻ മുല്ലാ മുഹമ്മദ് യാകൂബിനെ സംഘടനയുടെ ഡെപ്യൂട്ടി തലവനായും നിയമിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.