ഈജിപ്ഷ്യന്‍ വിമാനാപകടം: ശരീരഭാഗങ്ങള്‍ കണ്ടെടുത്തു

കൈറോ: പാരിസില്‍നിന്ന് കൈറോയിലേക്കുള്ള  യാത്രക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. വിമാനം തകര്‍ന്ന സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചതെന്ന് ഈജിപ്തിലെ ഫോറന്‍സിക് അധികൃതര്‍ പറഞ്ഞു.
അപകടത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടിരുന്നു. ശരീരഭാഗങ്ങളുടെ തീരെ ചെറിയ 80ഓളം കഷണങ്ങളാണ് ലഭിച്ചത്. തലയുടെയോ കൈകളുടെയോ മുഴുവന്‍ ഭാഗങ്ങള്‍ ലഭിച്ചിട്ടില്ളെന്നും അധികൃതര്‍ വ്യക്തമാക്കി.ലഭിച്ചതില്‍ ഒന്ന് തലയുടെ ഇടതുഭാഗമാണ്. എന്നാല്‍ അപകടകാരണം അജ്ഞാതമായി തുടരുകയാണ്.
തീവ്രവാദ ആക്രമണമാണ് വിമാനം തകരാന്‍ കാരണമെന്ന ഉറച്ചവിശ്വാസത്തിലാണ് ഈജിപ്ഷ്യന്‍ സംഘം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.