ഫലസ്തീനികള്‍ ഫോട്ടോഗ്രാഫറാക്കിയ ജാപ്പനീസ് സ്വദേശിയുടെ കഥ

ജറൂസലം: റിയൂചി ഹിരോകവ എന്നാണ് ആ വിഖ്യാത ജാപ്പനീസ് ഫോട്ടോഗ്രാഫറുടെ പേര്.  2009ല്‍ ഗസ്സയില്‍നിന്നെടുത്ത  ഫലസ്തീനി പെണ്‍കുട്ടിയുടെ ചിത്രത്തിനരികെനിന്ന്  ഈ ജനതയാണ് തന്നെ ഫോട്ടോഗ്രാഫറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ടു കിടക്കുന്നയിടങ്ങളിലെ കാഴ്ചകള്‍ കാമറയിലാക്കുക കുട്ടിക്കാലത്തെ അദ്ദേഹത്തിന്‍െറ പതിവായിരുന്നു. ഫലസ്തീനിലെ ചോരയിറ്റുന്ന കഥകള്‍ ഹിരോകവയുടെ ചെവികളിലുമത്തെിയിരുന്നു. സര്‍വകലാശാലാ പഠനത്തിനു ശേഷം 1967ലാണ്  അദ്ദേഹം ഇസ്രായേലിലത്തെുന്നത്.  1948ല്‍ ഫലസ്തീനിലെ പ്രധാന നഗരങ്ങളും 530ലധികം ഗ്രാമങ്ങളും ആക്രമിച്ചു കൈയടക്കിയാണ്  ഇസ്രായേല്‍ സ്ഥാപിച്ചതെന്ന കഥകള്‍ ഹിരോകവ മനസ്സിലാക്കിയിരുന്നു.

കൊടിയ ദുരന്തങ്ങളില്‍ കഴിയുന്ന എണ്ണമറ്റ ഫലസ്തീനികളെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം ജീവിതം മാറ്റിവെച്ചു. ഇസ്രായേലിലെയും ഫലസ്തീനിലെയും നഗരങ്ങള്‍ നടന്നുകണ്ടു. അതിന്‍െറ ചരിത്രപശ്ചാത്തലങ്ങള്‍ പഠിച്ചു. ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ഫലസ്തീന്‍ റാലികളില്‍ അദ്ദേഹം നിത്യസാന്നിധ്യമായി.  ഇസ്രായേല്‍ തകര്‍ത്ത 500 ഫലസ്തീനി ഗ്രാമങ്ങളെക്കുറിച്ച് പഠിച്ച് ഡോക്യുമെന്‍ററി  തയാറാക്കി.

1982ലായിരുന്നു സബ്റയിലെയും ശാതിലയിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ ഏരിയല്‍ ഷാറോണിന്‍െറ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സൈനികര്‍ ഭീകരമായ കൂട്ടക്കൊല നടത്തിയത്. ഹിരോകവ ലബനാനിലായിരുന്നു അന്ന്. കലാപത്തിന് ഒരുമാസത്തിനു ശേഷം അവിടെയത്തെിയപ്പോള്‍ ഒരു വയോധികന്‍ അദ്ദേഹത്തോട് എന്തിനാണിവിടേക്കു വന്നതെന്ന് ചോദിച്ചു.  ഒരുമാസം മുമ്പ് വന്നിരുന്നുവെങ്കില്‍ ഇസ്രായേലി പട്ടാളക്കാര്‍ തന്‍െറ മകനെ കൊല്ലില്ലായിരുന്നു.  ഒരു മാധ്യമപ്രവര്‍ത്തകന്‍െറ മുന്നില്‍വെച്ച ്അവര്‍ക്കൊരിക്കലും അത് ചെയ്യാന്‍ കഴിയില്ല. അതും പറഞ്ഞ്  വയോധികന്‍ കരയാന്‍ തുടങ്ങി. അവിടെനിന്ന് പോകരുതെന്ന് ഹിരോകവയുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.

ഇസ്രായേല്‍ അടച്ചിട്ടിരുന്ന അഭയാര്‍ഥി ക്യാമ്പുകള്‍ തുറന്നപ്പോള്‍ മൃതശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടു. ആ ഭയാനകദൃശ്യം പകര്‍ത്തി.  അവരുടെ കഥകള്‍ ലോകത്തെ അറിയിച്ചു. ഇരകളുടെ കുടുംബത്തെ തേടിപ്പിടിച്ചു. ഫലസ്തീനി അഭയാര്‍ഥി കുഞ്ഞുങ്ങള്‍ക്ക് ജപ്പാനിലെ സന്നദ്ധസംഘടനകളുമായി സഹകരിച്ച ്സഹായമത്തെിക്കാനും അദ്ദേഹം ശ്രമിച്ചു. 30 വര്‍ഷമായി ആ യത്നം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.