മുല്ല അക്​തർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്​

കാബൂൾ: അഫ്ഗാൻ താലിബാൻ നേതാവ് മുല്ല അക്തർ മൻസൂർ യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താനിൽ  അഫ്ഗാൻ അതിർത്തിയോട് ചേർന്ന പ്രദേശത്ത്  മറ്റൊരു പ്രവർത്തകനൊപ്പം വാഹനത്തിൽ സഞ്ചരിക്കവെയാണ് മുല്ല അക്തർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു. യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ അനുമതിയോടെയാണ് ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തിന് മുമ്പ് പാകിസ്താൻ, അഫ്ഗാനിസ്താൻ അധികൃതരെ വിവരം അറിയിച്ചിരുന്നതായും വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.

അതേസമയം മുല്ല അക്തർ ഡ്രോൺ ആക്രമത്തിൽ കൊല്ലപ്പെെട്ടന്ന വാർത്ത താലിബാൻ നിഷേധിച്ചു. മുല്ല അക്തർ കൊല്ലപ്പെട്ടന്ന വാർത്തഅടിസ്ഥാന രഹിതമാണെന്നും തങ്ങളുടെ നേതാക്കൾ െകാല്ലെപ്പട്ടതായി മുമ്പും വ്യാജ പ്രചരണം നടന്നിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു.  ഡിസംബറിൽ മുല്ല അക്തർ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി അഫ്ഗാൻ അറിയിച്ചിരുന്നു. പിന്നീട് മുല്ല അക്തറിെൻറ പ്രതികരണം ശബ്ദരേഖയായി പുറത്തുവിട്ടാണ് താലിബാൻ ഇതിനോട് പ്രതികരിച്ചത്. 2015 ൽ താലിബാൻ സ്ഥാപകൻ മുല്ല ഉമർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മുല്ല അക്തർ നേതൃത്വം ഏറ്റെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.