നേപ്പാള്‍: പ്രത്യാശയുടെ ചിറകില്‍ ന്യൂനപക്ഷ മുസ്ലിംകള്‍

കാഠ്മണ്ഡു: 2008ലെ മാവോയിസ്റ്റ് വിപ്ളവം രാജഭരണത്തെ കടപുഴക്കിയതോടെ, ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള്‍ സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ സ്വത്വം വീണ്ടെടുക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. പെരുന്നാളിനുപോലും അവധി നിഷേധിക്കപ്പെട്ടിരുന്ന രാജഭരണ കാലത്തുനിന്ന് വ്യത്യസ്തമായി ഈദ് ആഘോഷിക്കുന്നതിനും വീടുകളില്‍ ഇസ്ലാമിക ചിഹ്നങ്ങള്‍ ഉയര്‍ത്താനും ഇപ്പോള്‍ ഒൗദ്യോഗിക അനുമതി ലഭ്യമാണ്.
തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ സാമ്പത്തികനില ഭദ്രമാണെങ്കിലും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഭൂരഹിതരാണ് ഭൂരിപക്ഷം മുസ്ലിംകുടുംബങ്ങളും. രാജഭരണത്തിനു കീഴില്‍ അടിച്ചമര്‍ത്തലുകള്‍ക്കും ജാതീയ വിവേചനങ്ങള്‍ക്കും ഇരയായ മാധേശി മുസ്ലിംകളുടെ ദുരവസ്ഥ ചിത്രീകരിക്കുന്ന മാധേശിമേഖലയിലെ ആലം ഖാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ മുസ്ലിം അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
2007ല്‍ ആലം ഖാനെ രാജകീയ ഉത്തരവിനെ തുടര്‍ന്നാണത്രെ പൊലീസ് പിടികൂടി തുറുങ്കിലടച്ചത്. വിവേചനങ്ങള്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന്‍െറ പേരിലായിരുന്നു അറസ്റ്റ്.

രാജ്യദ്രോഹം, കൊലപാതകം  തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടെങ്കിലും ഭരണം മാറിയതോടെ ആലം ഖാന്‍ മോചിപ്പിക്കപ്പെട്ടു. രാജ്യത്തുടനീളം സഞ്ചരിച്ച് ഇത്തരം അന്യായ അറസ്റ്റുകള്‍ക്കിരയായ വ്യക്തികളുടെ അനുഭവങ്ങള്‍ സമാഹരിക്കുകയാണ് ഈ മാധ്യമ പ്രവര്‍ത്തകന്‍. വിദ്യാഭ്യാസം, സാക്ഷരത തുടങ്ങിയ മേഖലകളില്‍ മുസ്ലിംകള്‍ ശരാശരിയിലും പിന്നിലാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്ലിം സാന്നിധ്യം നാമമാത്രം. എന്നാല്‍, മുസ്ലിം സംവരണം പുതിയ ഭരണഘടനയിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്.  മുസ്ലിം പാഠശാലകള്‍ക്കായി പ്രത്യേക ബോര്‍ഡിന് രൂപംനല്‍കുമെന്ന അധികൃതരുടെ പ്രഖ്യാപനവും പ്രത്യാശയോടെയാണ് അവര്‍ വീക്ഷിക്കുന്നത്. സാമുദായിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തൊന്‍ പ്രത്യേക കമീഷനും രൂപംനല്‍കും. ചരിത്രത്തിലെ ഇരുള്‍യുഗങ്ങള്‍ താണ്ടി വന്നണഞ്ഞ  ജനാധിപത്യത്തിന്‍െറ പ്രകാശം നേപ്പാളി മുസ്ലിംകള്‍ക്കും അന്തസ്സാര്‍ന്ന ഭാവിയുടെ പ്രത്യാശയായി മാറിയിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.