അഫ്ഗാനില്‍ എട്ട് പൊലീസുകാര്‍ വെടിയേറ്റ് മരിച്ചു

കാബൂള്‍: സഹപ്രവര്‍ത്തകന്‍െറ വെടിയേറ്റ് അഫ്ഗാനില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷ ബാധിത പ്രദേശമായ തെക്ക് സബൂള്‍ പ്രവിശ്യയിലെ ചെക്പോയിന്‍റില്‍ കഴിഞ്ഞ ദിവസമാണ് വെടിവെപ്പുണ്ടായത്. സംഭവത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ദിഹാര്‍വുഡ് ജില്ലയിലെ ഉറുസ്ഗാന്‍ പ്രവശ്യയില്‍ റോഡിന് സമീപം സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് 11 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സബൂളില്‍ ആക്രമണം നടത്തിയയാള്‍ സ്ഥലത്ത് നിന്നും ആയുധവും വാഹനങ്ങളുമെടുത്ത് കടന്ന് കളഞ്ഞതായി പ്രവിശ്യാ പൊലീസ് മേധാവി പറഞ്ഞു. അതേസമയം വെടിവെച്ചയാള്‍ തങ്ങളോടൊപ്പമുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.