തായ്പെയ്: വിനോദസഞ്ചാരികളുടെ പ്രവാഹത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കൊഹ് തചായ് ദ്വീപ് ഒക്ടോബര്‍ 15 വരെ അടച്ചു. സന്ദര്‍ശകരുടെ എണ്ണം അമിതമായി വര്‍ധിച്ചതോടെ കടല്‍ത്തീരങ്ങള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും നാശനഷ്ടം സംഭവിച്ചിരുന്നു. പാങ് ങാ പ്രവിശ്യയിലെ ഈ ദ്വീപ് സിമിലന്‍ ദേശീയപാര്‍ക്കിന്‍െറ ഭാഗമാണ്. കേടുപാടുകള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് ദ്വീപ് അടച്ചതെന്ന് ബാങ്കോക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 70 വിനോദസഞ്ചാരികള്‍ക്കു മാത്രം ചെലവഴിക്കാവുന്ന ഈ ദ്വീപില്‍ സമീപകാലത്ത് സന്ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം 1000 ആയി ഉയര്‍ന്നിരുന്നു. അവര്‍ കൈവെക്കാന്‍ തുടങ്ങിയതോടെയാണ് ദ്വീപിന്‍െറ മാസ്മരിക സൗന്ദര്യത്തിന് കോട്ടം തട്ടിയത്. ദ്വീപുകളുടെയും കടല്‍ത്തീരങ്ങളുടെയും ഭംഗിയാസ്വദിക്കാന്‍ തായ്ലന്‍ഡില്‍ ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഈ വര്‍ഷം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.