കുട്ടിക്കുറ്റവാളികള്‍ക്കെതിരെ മൈക്രോച്ചിപ്പ്

ജകാര്‍ത്ത: സ്കൂള്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന കുട്ടിക്കുറ്റവാളികളില്‍ ഇന്തോനേഷ്യ മൈക്രോച്ചിപ്പ് ഘടിപ്പിക്കും. കഴിഞ്ഞ ഏപ്രീലില്‍ സുമാത്രയിലെ പടിഞ്ഞാറന്‍ ദ്വീപിലെ സ്കൂളില്‍നിന്ന് വീട്ടിലേക്കു പോവുകയായിരുന്ന 14കാരിയെ മദ്യപിച്ചത്തെിയ യുവാക്കളും ആണ്‍കുട്ടികളുമടങ്ങുന്ന ഒരുസംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം കാട്ടില്‍ കണ്ടത്തെിയ കുട്ടിയുടെ മൃതശരീരം കൈകള്‍ കൂട്ടിക്കെട്ടി നിലയിലായിരുന്നു.

പ്രതിചേര്‍ക്കപ്പെട്ട 16, 17 വയസ്സുകളുള്ള ഏഴു കൗമാരക്കാര്‍ ഇപ്പോള്‍ ജയിലിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട മറ്റു പ്രതികള്‍ വിചാരണ കാത്തുകിടക്കുകയാണ്.സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കൊടുവിലാണ് സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ ഉള്‍പ്പെടുത്തി കേസ് ബലപ്പെടുത്തുമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോകോ വിദോദോ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.