തുര്‍ക്കി അംബാസഡറെ തിരിച്ചുവിളിച്ചു

അങ്കാറ: ജമാഅത്ത് നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ നടപ്പാക്കിയതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ തുര്‍ക്കി, ബംഗ്ളാദേശ് അംബാസഡറെ തിരിച്ചുവിളിച്ചു. ധാക്കയിലെ അംബാസഡര്‍ ദെവ്റിം ഒസ്തുര്‍കിനെയാണ് തിരിച്ചുവിളിച്ചത്. വധശിക്ഷക്കെതിരെ നിലകൊള്ളുന്ന തുര്‍ക്കി, നിസാമിയുടെ ശിക്ഷ നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ മാത്രമേ ഇത്തരം നടപടികള്‍കൊണ്ട് സാധിക്കൂവെന്നും തുര്‍ക്കി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.