കാബൂള്‍: അഫ്ഗാനിലെ ആയിരക്കണക്കിന് അനാഥബാല്യങ്ങള്‍ക്ക് അന്തരിച്ച പോപ് താരം പ്രിന്‍സ് സഹായം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. തന്‍െറ സഹായം ആരും അറിയരുതെന്ന് പ്രിന്‍സിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് അഫ്ഗാനിലെ സന്നദ്ധ സംഘടന അറിയിച്ചു. കഴിഞ്ഞമാസമാണ് 57ാമത്തെ വയസ്സില്‍ വിഖ്യാത സംഗീതതാരം ലോകത്തോടു വിടപറഞ്ഞത്. ദശലക്ഷക്കണക്കിന് ഡോളര്‍ യുദ്ധമുഖത്തെ അനാഥബാല്യങ്ങള്‍ക്ക് ചെലവഴിച്ചതായി കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന സൈക്കോതെറാപ്പി ആന്‍ഡ് റീഹാബിലിറ്റേറ്റീവ് സപ്പോര്‍ട്ട് ഫോര്‍ അഫ്ഗാന്‍ എന്ന സംഘടന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.