പാകിസ്താന്‍ അമേരിക്കയുടെ കോളനിയല്ലെന്ന് ട്രംപിനോട് ആഭ്യന്തര മന്ത്രി

ഇസ് ലാമാബാദ്: പാകിസ്താന്‍ അമേരിക്കയുടെ കോളനിയല്ളെന്ന് യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിന് മത്സരിക്കുന്ന ട്രംപിനോട് പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍. താന്‍ പ്രസിഡന്‍റായാല്‍ രണ്ട് മിനിറ്റിനകം ഉസാമ ബിന്‍ലാദിനെ വധിക്കാന്‍ സഹായിച്ച ഡോക്ടറെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചൗധരി.

ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാലും ഇല്ളെങ്കിലും ഡോക്ടറുടെ വിധി തീരുമാനിക്കുക പാകിസ്താന്‍ കോടതിയും പാക് സര്‍ക്കാറുമായിരിക്കുമെന്നും ചൗധരി പ്രസ്താവനയില്‍ വ്യക്തമാക്കി. ബിന്‍ലാദനെ  വധിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയായ വേളയിലായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍െറ അഭിപ്രായ പ്രകടനം. ഉസാമ ബിന്‍ലാദിനെ വധിക്കാന്‍ അമേരിക്കന്‍ സൈന്യത്തെ  സഹായിച്ചെന്നാരോപിച്ച് 2012 ലാണ് പാക് സര്‍ക്കാര്‍  ശക്കീല്‍ അഫ്രീദി എന്ന ഡോക്ടറെ 33വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. അമേരിക്കയുടെ കണ്ണില്‍ ഡോക്ടര്‍ വീര പുരുഷനായപ്പോഴായിരുന്നു പാകിസ്താന്‍െറ ഇത്തരത്തിലുള്ള നടപടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.