Posted On
date_range Updated On
date_range ഉത്തര കൊറിയ വീണ്ടും ഹ്രസ്വദൂര മിസൈല്‍ പരീക്ഷിച്ചു
സോള്‍: ഉത്തര കൊറിയ വീണ്ടും ഹ്രസ്വദൂര മിസൈല്‍ പരീക്ഷിച്ചുവെന്ന് ദ. കൊറിയ. വോന്‍സാന്‍ പട്ടണത്തിനടുത്തുനിന്നായിരുന്നു വിക്ഷേപണമെന്നും കടലിലേക്കാണ് വിക്ഷേപിച്ചതെന്നും ദക്ഷിണ കൊറിയന്‍ സൈന്യം വെളിപ്പെടുത്തി. തങ്ങള്‍ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും എന്തും നേരിടാന്‍ സജ്ജമാണെന്നും ദക്ഷിണ കൊറിയന്‍ സൈനിക ഉദ്യോഗസ്ഥന് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടാഴ്ചക്കിടയില്‍ ഉത്തര കൊറിയയുടെ മൂന്നാമത്തെ വിക്ഷേപണമാണിത്. കഴിഞ്ഞ തിങ്കളാഴ്ച അഞ്ച് ഹ്രസ്വദൂര റോക്കറ്റുകള്‍ ഉത്തര കൊറിയ വിക്ഷേപിച്ചിരുന്നു. അതിനു ദിവസങ്ങള്‍ക്കുമുമ്പ് രണ്ട് മധ്യദൂര മിസൈലുകളും പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.