ഇസ്ലാമാബാദ്: പാക് പ്രവിശ്യ ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്‍െറ കൊലയുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട അംഗരക്ഷകന്‍െറ അനുകൂലികള്‍ വീണ്ടും തെരുവിലിറങ്ങി. കഴിഞ്ഞമാസം 29നാണ് മുംതാസ് ഖാദിരി എന്നയാളെ പാക് സര്‍ക്കാര്‍ കൊലക്കുറ്റം ചുമത്തി തൂക്കിലേറ്റിയത്. 200 മില്യന്‍ മുസ്ലിംകള്‍ ജീവിക്കുന്ന പാകിസ്താനില്‍ ഈ വിഷയം കടുത്ത വിഭാഗീയതയാണ് ഉണ്ടാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ദിവസത്തെ പ്രാര്‍ഥനക്ക് ശേഷം 25,000 പേരാണ് ഖാദിരിയുടെ കൊലക്കെതിരെ റാവല്‍പ്പിണ്ടി നഗരത്തില്‍ പ്രതിഷേധിച്ചത്. പൊലീസിനെതിരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ടിയര്‍ ഗ്യാസും ലാത്തിയും പ്രയോഗിച്ചു.
മതനിന്ദാ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ 2011ലാണ് കൊല്ലപ്പെട്ടത്. ഈ നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ ദൂരൂപയോഗം ചെയ്യപ്പെടുന്നതായും തസീര്‍ പറഞ്ഞിരുന്നു. 29 പ്രാവശ്യമാണ് കൊലയാളി തസീറിന്‍െറ നേര്‍ക്ക് നിറയൊഴിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ കഴിഞ്ഞ ദിവസം പാകിസ്താന്‍ വിമാനത്താവളത്തില്‍ വെച്ച് മുന്‍ പോപ് ഗായകനെയും മര്‍ദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.