പുടിന്‍ ഉടനൊന്നും പാകിസ്താനിലേക്കില്ല

മോസ്കോ: അനിവാര്യമായ കാരണങ്ങളില്ലാത്തതിനാല്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ഉടനെയൊന്നും പാകിസ്താനിലേക്കില്ളെന്ന് റഷ്യന്‍ പ്രതിനിധി അറിയിച്ചു. പുടിന്‍ പാകിസ്താനിലത്തെിയാല്‍ ചരിത്രമാവും. കാരണം ചരിത്രത്തിലിതുവരെ ഒരു റഷ്യന്‍ പ്രസിഡന്‍റും പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടില്ല. 2012 ഒക്ടോബറില്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ പുടിന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും അവസാനനിമിഷം ഉപേക്ഷിക്കുകയായിരുന്നു.

കറാച്ചിയില്‍നിന്നു ലാഹോറിലേക്കുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ റഷ്യ മുതല്‍ മുടക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ്  ഏറെക്കാലം തടസ്സപ്പെട്ട സംഭാഷണം ഇരുരാജ്യങ്ങളും പുനരാരംഭിച്ചത്. പൈപ്പ്ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നവാസ് ശരീഫ് പുടിനെ ക്ഷണിച്ചിരുന്നു. അതോടൊപ്പം, പാകിസ്താന് എം.ഐ-35 ഹെലികോപ്ടറുകള്‍ വില്‍ക്കുമെന്ന് കഴിഞ്ഞവര്‍ഷം  റഷ്യ ഉറപ്പുനല്‍കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.