ആ വിമാനാവശിഷ്ടവും എം.എച്ച് 370ന്‍േറതല്ല


സിഡ്നി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപില്‍ കണ്ടത്തെിയ വിമാനാവശിഷ്ടം, കാണാതായ മലേഷ്യന്‍ വിമാനമായ എം.എച്ച്  370ന്‍േറതല്ളെന്ന് സ്ഥിരീകരണം. ഈ മാസം ആദ്യത്തിലാണ് ഫ്രഞ്ച് അധീനതയിലുള്ള ദ്വീപില്‍നിന്ന് വിമാനത്തിന്‍െറ ചിറകിനോട് സാമ്യതയുള്ള അവശിഷ്ടം ജോണി ബേഗ് കണ്ടത്തെിയത്. തുടര്‍ന്നുനടന്ന ശാസ്ത്രീയ പരിശോധനയിലാണ് ഇത് മലേഷ്യന്‍ വിമാനത്തിന്‍േറതല്ളെന്ന് വ്യക്തമായതെന്ന് ആസ്ട്രേലിയന്‍ ഗതാഗത സുരക്ഷാ ബ്യൂറോ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയില്‍ ജോണി ബേഗ് ഇന്ത്യന്‍ മഹാസമുദ്രത്തിന്‍െറ ദ്വീപില്‍ വിമാനത്തിന്‍െറ ചിറകിന്‍െറ അവശിഷ്ടം കണ്ടത്തെിയിരുന്നു. ഇത് 2014ല്‍ കാണാതായ എം.എച്ച്  370ന്‍േതാണെന്ന് സ്ഥിരീകരിച്ചിരുന്നു. കാണാതായി രണ്ടു വര്‍ഷം പിന്നിട്ടിട്ടും വിമാനത്തിന്‍േറതെന്ന് സ്ഥിരീകരിക്കാവുന്ന ഏക തെളിവ് ജൂലൈയില്‍ കണ്ടത്തെിയ ചിറകിന്‍െറ അവശിഷ്ടം മാത്രമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.