സാര്‍ക് മന്ത്രിമാരുടെ വിരുന്നിനിടെ സുഷമ-സര്‍താജ് സൗഹൃദസംഭാഷണം


പൊഖാറ: നേപ്പാളില്‍ സാര്‍ക് രാജ്യങ്ങളിലെ മന്ത്രിമാര്‍ പങ്കെടുത്ത അത്താഴവിരുന്നില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാകിസ്താന്‍ വിദേശകാര്യ മന്ത്രി സര്‍താജ് അസീസും തമ്മില്‍ ദീര്‍ഘനേരം സൗഹൃദസംഭാഷണം നടത്തി.
സാര്‍ക് സെക്രട്ടറി ജനറല്‍ അര്‍ജുന്‍ ബഹാദൂര്‍ ഥാപ ഒരുക്കിയ വിരുന്നില്‍ അടുത്തടുത്ത ഇരിപ്പിടങ്ങളിലിരുന്ന ഇരുവരും നടത്തിയ സംഭാഷണത്തിന്‍െറ വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. പരിപാടിയില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അയ്സാസ് അഹ്മദ് ചൗധരിയും ഒരുമിച്ച്് ഇരുന്നതും ശ്രദ്ധിക്കപ്പെട്ടു.
സുഷമ സ്വരാജും സര്‍താജ് അസീസും ഇന്ന് നേപ്പാളില്‍ ഒൗദ്യോഗിക കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ വര്‍ഷം പാകിസ്താനില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ക്ഷണം കൈമാറാന്‍ സര്‍താജ് അസീസ് ആണ് കൂടിക്കാഴ്ച നിര്‍ദേശിച്ചത്. നാലു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.