റിയാദ്: യു.എസ് പ്രസിഡന്‍റ് സൗദി അറേബ്യക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന് സൗദി രാജകുമാരന്‍െറ മറുപടി. യു.എസ് നയങ്ങളുടെ പുറത്ത് സൈ്വരവിഹാരം നടത്തുന്ന തങ്ങളുടെ സഖ്യകക്ഷിയാണ് സൗദിയെന്നായിരുന്നു ‘ദി അറ്റ്ലാന്‍റിക്കിന് അനുവദിച്ച അഭിമുഖത്തില്‍ ഒബാമ അഭിപ്രായപ്പെട്ടത്.
അമേരിക്കയിലെ മുന്‍ സൗദിഅംബാസിഡറും സൗദി രാജകുമാരനുമായ തുര്‍ക്കി അല്‍ ഫൈസലാണ് ഒബാമയുടെ പരാമര്‍ശത്തിന് പ്രതികരണവുമായി രംഗത്തത്തെിയത്. അറബ്ന്യൂസ് ദിനപത്രത്തില്‍ അദ്ദേഹം ഒബാമക്കെഴുതിയ തുറന്ന കത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സൗദിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്.
രഹസ്യവിവരങ്ങള്‍ കൈമാറല്‍, ഐ.എസിനെതിരായ പോരാട്ടം തുടങ്ങിയ കാര്യങ്ങള്‍ അക്കമിട്ടുനിരത്തിയാണ് തുര്‍ക്കി അല്‍ ഫൈസല്‍ ഒബാമയുടെ പരാമര്‍ശത്തെ നേരിട്ടത്. സഖ്യകക്ഷികളില്‍നിന്ന് തങ്ങള്‍ക്ക് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ളെന്ന് അഭിമുഖത്തില്‍ ഒബാമ പറയുന്നുണ്ട്. ഈ സന്ദര്‍ഭത്തിലാണ് സൗദിയെ അദ്ദേഹം ‘ഫ്രീറൈഡേഴ്സ്’ എന്ന് വിശേഷിപ്പിച്ചത്. ഒബാമ അഭിമുഖത്തില്‍ സഖ്യകക്ഷികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയെങ്കിലും സൗദിയില്‍ കാര്യമായി ചര്‍ച്ചചെയ്തിരുന്നില്ല. അതിനിടെയാണ് മുന്‍ ഇന്‍റലിജന്‍റ്സ്മേധാവിയുടെ തുറന്ന കത്ത് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.