വിധ്വംസകക്കുറ്റം: ഉത്തര കൊറിയയൽ അമേരിക്കന്‍ വിദ്യാര്‍ഥിക്ക് 15 വര്‍ഷം കഠിനതടവ്


പ്യോങ്യാങ്: നിരോധിതമേഖലയില്‍ സര്‍ക്കാറിനെതിരായ പോസ്റ്റര്‍ പതിച്ചു എന്നാരോപിച്ച് അമേരിക്കന്‍ വിദ്യാര്‍ഥിയെ 15 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 21 കാരനായ വിര്‍ജീനിയ സര്‍വകലാശാലാ വിദ്യാര്‍ഥി ഒട്ടോ വാമ്പിയറിനെയാണ് വിധ്വംസക കുറ്റം ചുമത്തി ഉത്തര കൊറിയയിലെ പരമോന്നത കോടതി ശിക്ഷിച്ചത്.
ഒരു മണിക്കൂര്‍ നീണ്ട വിചാരണക്കു ശേഷമായിരുന്നു ശിക്ഷ വിധിച്ചത്. അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പുതുവര്‍ഷാഘോഷത്തിന്  ഉത്തര കൊറിയയിലത്തെിയതായിരുന്നു വാമ്പിയര്‍.
ഉത്തര കൊറിയയുടെ അധീനതയിലുള്ള യങ്കാദ്ദോ ഹോട്ടലിലാണ് താമസിച്ചിരുന്നത്. അമേരിക്കയിലേക്ക് മടങ്ങിപ്പോകാന്‍ ഒരുങ്ങുന്നതിനിടെ  ജനുവരി അവസാനമാണ്  വാമ്പിയറിനെ അറസ്റ്റ് ചെയ്തത്. താന്‍ നിരപരാധിയാണെന്ന് വിചാരണക്കിടെ വാമ്പിയര്‍ കോടതിയില്‍  അറിയിച്ചു.
ദക്ഷിണ കൊറിയയുടെ സഹായത്തോടെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അമേരിക്ക പതിവായി ചാരന്മാരെ അയക്കുന്നുണ്ടെന്ന് ഉത്തര കൊറിയ പതിവായി ആരോപിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.