പാക് സൈനിക മേധാവിയെ താലിബാന്‍ വെടിവെച്ചുകൊന്നു

പെഷാവര്‍: പാകിസ്താനിലെ മുതിര്‍ന്ന സൈനിക മേധാവിയെ താലിബാന്‍  വെടിവെച്ചുകൊന്നു. ലഫ്റ്റനന്‍റ് കേണല്‍ താരിഖ് ഗഫൂറിനെയാണ് പെഷാവറിനടുത്ത് ഹയാത്താബാദില്‍ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞയുടനായിരുന്നു സംഭവമെന്ന് സൈന്യത്തിന്‍െറ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തലക്കു രണ്ടു തവണ വെടിയേറ്റ അദ്ദേഹം ഉടന്‍  മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അതേസമയം, നിരോധിത തീവ്രവാദി സംഘടനയായ തഹ്രീകെ താലിബാന്‍ സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.