ഐഫോണ്‍ വാങ്ങാന്‍ കുഞ്ഞിനെ വിറ്റയാള്‍ക്ക് മൂന്ന് വര്‍ഷം തടവ്

ബീജിങ്: ഓണ്‍ലൈന്‍ വഴി ഐഫോണ്‍ വാങ്ങാന്‍ കുഞ്ഞിനെ വിറ്റയാള്‍ക്ക് 3വര്‍ഷം തടവ്. ഐഫോണ്‍ വാങ്ങാന്‍ സ്വന്തം കുഞ്ഞിനെ വിറ്റയാള്‍ക്കാണ് ചൈനീസ് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ തൊങ്കാനിലാണ് സംഭവം. എദുവാന്‍ എന്നയാളാണ് 18 ദിവസം പ്രായമായ കുഞ്ഞിനെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തത്.

 ഏകദേശം 23000 യുവാനാണ് ഇയാള്‍ കുഞ്ഞിന് വില കാണിച്ചിരിക്കുന്നതെന്ന് ഒൗദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു.  പണമുപയോഗിച്ച് ഐഫോണിനെ കൂടാതെ മോട്ടോര്‍ബൈക്കും വാങ്ങാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു. കുഞ്ഞിന്‍െറ മാതാവ് നിരവധി പാര്‍ടൈം ജോലികള്‍ ചെയ്തിരുന്നെങ്കിലും പിതാവ് ഏതു സമയവും ഇന്‍റര്‍നെറ്റ് കഫെയില്‍ തന്നെ ചെലവാഴിക്കുന്ന ആളായിരുന്നെന്നും പേര് വ്യക്തമാക്കാത്ത ഒരാളുടെ സഹോദരിക്കാണ് കുഞ്ഞിനെ വിറ്റതെന്നുമാണ് എപ്പോക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.