അഴിമതി: ചൈനയില്‍ ഒരുവര്‍ഷത്തിനിടെ ശിക്ഷിക്കപ്പെട്ടത് മൂന്നു ലക്ഷം ഉദ്യോഗസ്ഥര്‍

ബെയ്ജിങ്: ചൈനയില്‍ കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷത്തോളം ഉദ്യോഗസ്ഥരെ ശിക്ഷിച്ചതായി ഒൗദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ടു ലക്ഷം പേര്‍ക്കെതിരെ ലഘുശിക്ഷ നല്‍കിയും മറ്റു പദവികളിലേക്കു മാറ്റിയും നടപടി സ്വീകരിച്ചപ്പോള്‍ 82,000ത്തോളം പേര്‍ക്ക് കനത്തശിക്ഷ നല്‍കി. ചിലരെ തരംതാഴ്ത്തുകയും ചെയ്തു. 2013ല്‍ അധികാരത്തിലത്തെിയശേഷം പ്രസിഡന്‍റ് ഷി ജിന്‍പിങ് നടപ്പാക്കിവരുന്ന അഴിമതിവിരുദ്ധ കാമ്പയിനില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും നിരവധി സൈനിക ഉദ്യോഗസ്ഥരും അച്ചടക്കനടപടിക്ക് വിധേയരായിരുന്നു.

ചൈനീസ് പീപ്ള്‍സ് പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടേറ്റിവ് കോണ്‍ഫറന്‍സ് പ്രവിശ്യാ വൈസ് ചെയര്‍മാനായിരുന്ന ലിയു ലിസുവിനെ താഴത്തെട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാരനായി തരംതാഴ്ത്തിയിരുന്നു. ജീവനക്കാര്‍ അഴിമതിയിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യമൊഴിവാക്കാന്‍ പാര്‍ട്ടി അച്ചടക്കസംവിധാനം കൃത്യമായി നടപ്പാക്കുന്നുവെന്ന് ഇടവിട്ട് പരിശോധന നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.