ഖവാലി ഗായകൻ അംജദ്​സബ്രി കറാച്ചിയിൽ വെടിയേറ്റ്​ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖവാലി ഇതിഹാസ ഗായകന്‍ അംജദ് സബ്രി കറാച്ചിയില്‍ കൊല്ലപ്പെട്ടു. ഡ്രൈവര്‍ക്കും സഹായിക്കുമൊപ്പം ലിയാഖത്താബാദ് മേഖലയിലൂടെ കാറില്‍ സഞ്ചരിക്കവെ രണ്ട് ബൈക്കുകളിലായി എത്തിയ അജ്ഞാതരായ തോക്കുധാരികള്‍ അംജദിനും മറ്റുള്ളവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലക്ക് രണ്ടു തവണ വെടിയേറ്റ അംജദിനെ ഉടന്‍ അബ്ബാസി ശഹീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  രക്ഷിക്കാനായില്ല. വെടിയേറ്റ മറ്റു രണ്ടുപേരും മരണമടഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അംജദിന്‍െറ മരണം അഡീഷണല്‍ പൊലീസ് സര്‍ജന്‍ ഡോ.രോഹിന ഹസന്‍ സ്ഥിരീകരിച്ചു.

ദക്ഷിണേഷ്യയിലെ ഏറ്റവും ജനകീയനായ ഖവാലി പാട്ടുകാരില്‍ ഒരാളാണ് 45 കാരനായ അംജദ്.  700 ലേറെ വര്‍ഷം പഴക്കമുള്ള സൂഫി ഭക്തിഗാനങ്ങളാണ് ‘ഖവാലി’എന്നറിപ്പെടുന്നത്. സുപ്രസിദ്ധ ഖവാലി ഗായകന്‍ മഖ്ബുര്‍ സബ്രിയുടെ മരുമകനാണ് അംജദ്. മഖ്ബൂര്‍ സബ്രിയും അദ്ദേഹത്തിന്‍െറ മറ്റൊരു സഹോദരായ ഗുലാന്‍ സബ്രിയും അംജദും ചേര്‍ന്ന് ‘സബ്രി ബ്രദേഴ്സ്’ എന്ന  ഖവാലി സംഗീത ഗ്രൂപ് രൂപീകരിച്ചിരുന്നു.  ഭര്‍ ദോ ജോലി മേരി, താജ്ദാരി ഹറാം, മെരേ കോയീ നഹിന്‍ ഹെ തേരെ സിവാ തുടങ്ങിയ പ്രസിദ്ധ ഖവാലിഗാനങ്ങള്‍ ഈ ഗ്രൂപ്പിന്‍െറ സംഭാവനയാണ്.  കൃത്യമായ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്നും എന്നാല്‍, അക്രമികളുടെ ഉദ്ദേശ്യം വ്യക്തമല്ളെന്നും അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ മുഷ്താഖ് മെഹര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.