അമ്മാന്‍: സിറിയ അതിര്‍ത്തിയിലെ സൈനിക പോസ്റ്റിലുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ ആറ് ജോര്‍ഡന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു.പുലര്‍ച്ചെ അഞ്ചോടെയാണ് ആക്രമണമുണ്ടായത്. ആരും സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണത്തിനു പിന്നില്‍ ഐ.എസ് ആണെന്നാണ് കരുതുന്നത്.
അടുത്തകാലത്തുണ്ടായ എറ്റവും വലിയ ആക്രമണമാണിതെന്ന് വിശേഷിപ്പിച്ച ജോര്‍ഡന്‍ സൈനിക അധികൃതര്‍, ഇതിനു പിന്നില്‍ തീവ്രവാദികളാണെന്ന് പറഞ്ഞു. സിറിയയില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നടത്തുന്ന ഐ.എസിനെതിരായ ആക്രമണങ്ങളെ ജോര്‍ഡന്‍ പിന്തുണക്കുന്നുണ്ട്. ജോര്‍ഡനിലേക്ക് പ്രവേശനനാനുമതി കാത്ത് നിരവധി സിറിയന്‍ അഭയാര്‍ഥികളാണ് അതിര്‍ത്തിയില്‍ കഴിയുന്നത്. ആക്രമണം അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും ആവശ്യവസ്തുക്കളും എത്തിച്ചു നല്‍കുന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും സാധ്യതയുണ്ട്. ജോര്‍ഡന്‍ അതിര്‍ത്തിയിലൂടെയാണ് ഇത്തരം ഏജന്‍സികള്‍ സഹായമത്തെിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.